കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മൊഴിമാറ്റാന്‍ സാക്ഷികളെ സ്വാധീനിക്കുന്നുവെന്ന ഇരയുടെ പരാതിയില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്ക് ബാര്‍ കൗണ്‍സിലിന്റെ നോട്ടീസ്. ബി രാമന്‍പിള്ള, സുജേഷ് മേനോന്‍, ഫിലിപ്പ് വര്‍ഗീസ് എന്നിവര്‍ രണ്ടാഴ്ചയ്ക്കം മറുപടി നല്‍കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടുന്നു.
മുതിര്‍ന്ന അഭിഭാഷകനായ ബി രാമന്‍പിള്ള, ഫിലിപ് ടി വര്‍ഗീസ് അടക്കമുള്ളവരുടെ കേസിലെ ഇടപെടല്‍ അഭിഭാഷകവൃത്തിക്ക് ചേരാത്തതും നിയമ വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആക്രമിക്കപ്പെട്ട നടി പരാതി നല്‍കിയത്. അഭിഭാഷകര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.