CLOSE

കാറിലിടിച്ച് നിര്‍ത്താതെ പോയ കെഎസ്ആര്‍ടിസി ബസിനെ പിന്തുടര്‍ന്ന് പിടികൂടി ജോയിന്റ് ആര്‍ടിഒ

Share

കൊച്ചി: കാറിലിടിച്ച് നിര്‍ത്താതെ പോയ കെഎസ്ആര്‍ടിസി ബസിനെ പിന്തുടര്‍ന്ന് പിടികൂടി ആലുവ ജോയിന്റ് ആര്‍ടിഒ. പറവൂര്‍- ആലുവ റൂട്ടില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസ് ഡ്രൈവറാണ് വഴി നല്‍കാത്ത ദേഷ്യത്തില്‍ ജോയിന്റ് ആര്‍ടിഒ സലിം വിജയകുമാറിന്റെ കാറില്‍ ഇടിച്ച് നിര്‍ത്താതെ പോയത്. ഡ്രൈവര്‍ക്കെതിരെ കേസ് എടുത്തു. സജീവന്‍ എന്ന കെഎസ്ആര്‍ടിസി ഡ്രൈവറെ ആലുവ പോലീസ് കസ്റ്റഡിയിലെടുത്തു.

ആളറിയാതെ ബസ് ഡ്രൈവര്‍ ജോയിന്റ് ആര്‍ടിഒയോട് ആക്രോശിച്ചതായും പരാതിയുണ്ട്. വെള്ളിയാഴ്ച പറവൂരിലെ ഫിറ്റ്നസ് ടെസ്റ്റ് മൈതാനത്ത് നിന്ന് ആലുവ സ്റ്റേഷനിലുള്ള ഓഫീസിലേക്ക് കാറില്‍ വരുകയായിരുന്നു ജോയിന്റ് ആര്‍ടിഒ. ഈ സമയം പിന്നാലെ വന്ന ബസ് ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ കാറിന് മുന്നില്‍ പോയ ബൈക്ക് യാത്രികന്‍ യു ടേണ്‍ എടുക്കുന്നതിനായി കാര്‍ നിര്‍ത്തി കൊടുക്കേണ്ടിവന്നു. ഈ സമയവും ബസ് ഡ്രൈവര്‍ നിരന്തരം ഹോണ്‍ മുഴക്കിക്കൊണ്ടിരുന്നു. പിന്നീട് ഗതാഗത കുരുക്കില്‍ അകപ്പെട്ടപ്പോഴും പിന്നാലെ നിര്‍ത്താതെ ഹോണ്‍ അടിച്ചുകൊണ്ടിരുന്നു.

ഇതോടെ ജോയിന്റ് ആര്‍ടിഒ കാറില്‍നിന്ന് ഇറങ്ങി കെഎസ്ആര്‍ടിസി ഡ്രൈവറോട് സംസാരിച്ചു. വാഹനം ഗതാഗതകുരുക്കില്‍ കിടക്കുമ്പോള്‍ ഹോണ്‍ അടിച്ചിട്ട് കാര്യമില്ലെന്ന് പറയുകയും ചെയ്തു. അതിന് ശേഷം ആലുവ പാലസിന് മുന്നില്‍വച്ച് വലത്തേക്ക് തിരിയാനായി കാര്‍ ഇന്‍ഡിക്കേറ്റര്‍ ഇട്ട് വേഗം കുറച്ചപ്പോഴാണ് ബസ് ഡ്രൈവര്‍ അപകടമുണ്ടാക്കിയത്. ഇടതുവശത്തുകൂടി ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ബസിന്റെ പിന്‍ഭാഗം കാറിന്റെ മുന്‍വശത്ത് ഇടിക്കുകയായിരുന്നു. അതിന് ശേഷം ബസ് നിര്‍ത്താതെ പോകുകയും ചെയ്തു. ഇതോടെ ജോയിന്റ് ആര്‍ടിഒ കാറുമായി ബസിന് പിന്നാലെ പോകുകയും ഓവര്‍ടേക്ക് ചെയ്ത ശേഷം തടഞ്ഞുനിര്‍ത്തുകയുമായിരുന്നു.

Leave a Reply

Your email address will not be published.