CLOSE

എ വിജയരാഘവന്‍ സിപിഎം പോളിറ്റ് ബ്യൂറോയിലേക്ക്

Share

കണ്ണൂര്‍: കേരളത്തില്‍ നിന്നും കേന്ദ്ര സെക്രട്ടറിയേറ്റ് മുന്‍ അംഗം എ വിജയരാഘവന്‍ സിപിഎം പോളിറ്റ് ബ്യൂറോയിലേക്ക്. മഹാരാഷ്ട്രയില്‍ നിന്നും അശോക് ധാവ്‌ലയും, ആദ്യ ദളിത് പ്രാതിനിധ്യമായി പശ്ചിമ ബംഗാളില്‍ നിന്ന് രാമചന്ദ്ര ഡോമും, പിബിയിലെത്താന്‍ ധാരണയായി. എസ് രാമചന്ദ്രന്‍ പിള്ളയുടെ ഒഴിവിലേക്കാണ്, കേരളത്തില്‍ നിന്നും കേന്ദ്ര തലത്തില്‍ പ്രവര്‍ത്തിക്കാന്‍ വിജയരാഘവന്‍ എത്തുന്നത്.

നിലവില്‍, എല്‍ഡിഎഫ് കണ്‍വീനറായ വിജയരാഘവന്‍ നേരത്ത സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നു. എസ് രാമചന്ദ്രന്‍ പിള്ള, ഹന്നന്‍ മൊള്ള, ബിമന്‍ ബോസ്, സൂര്യകാന്ത് മിശ്ര എന്നീ പിബി അംഗങ്ങള്‍ ഇന്നലെ നടന്ന യോഗത്തില്‍ ഒഴിയാന്‍ സന്നദ്ധത അറിയിച്ചു.

പ്രായം പരിഗണിച്ച് എസ് രാമചന്ദ്രന്‍ പിള്ള പിബിയില്‍ നിന്നും ഒഴിയുന്നത് അംഗീകരിക്കപ്പെടും. എന്നാല്‍, സൂര്യകാന്ത് മിശ്ര തുടരണമെന്ന താല്പര്യമാണ് നേതൃത്വം പ്രകടിപ്പിച്ചത്. മന്ത്രിമാരായ പി രാജീവും കെ എന്‍ ബാലഗോപാലും കേന്ദ്ര കമ്മിറ്റിയിലെത്തും.

Leave a Reply

Your email address will not be published.