കോഴിക്കോട്: ന്യൂജന്‍ മയക്കുമരുന്നുമായി കോഴിക്കോട് നഗരത്തില്‍ ഒരാള്‍ എക്സൈസ് പിടിയില്‍. മലപ്പുറം സ്വദേശി ദേശത്ത് കോണിയത്ത് വീട്ടില്‍ ഷാനവാസിനെ (49)യാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ സി. ശരത് ബാബുവിന്റെ നേതൃത്വത്തില്‍, കോഴിക്കോട് എക്സൈസ് സര്‍ക്കിള്‍ പാര്‍ട്ടി മാവൂര്‍ റോഡ് അരയിടത്തുപാലം ഓവറിന് സമീത്ത് വെച്ച് കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഇയാളെ പിടികൂടിയത്. ഷാനവാസില്‍ നിന്നും 4.10 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു എക്സൈസ് പരിശോധന.
എക്സൈസ് പരിശോധനയില്‍ കോഴിക്കോട് പ്രിവന്റീവ് ഓഫീസര്‍ അനില്‍ദത്ത് കുമാര്‍, എം. സജീവന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ റിഷിത്ത് കുമാര്‍ ടി.വി, യോഗേഷ് ചന്ദ്ര എന്‍.കെ, ദിലീപ് കുമാര്‍.ഡി.എസ്. ഷാജു സി പി. സതീഷ് പി.കെ. റെജീന്.എം.ഒ, എസ് ഡ്രൈവര്‍ ബിബിനീഷ് എന്നിവരും പങ്കെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.