പനങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. ഇടക്കൊച്ചിയിലെ കത്തുകാട്ട് വീട്ടില്‍ മെല്വിന് ജോസഫാ(22)ണ് പനങ്ങാട് പോലീസിന്റെ പിടിയിലായത്.
ഇന്‍സ്റ്റഗ്രാമീലൂടെ പെണ്‍കുട്ടിയുമായി പരിചയത്തിലായ ശേഷം പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പലപ്പോഴായി നഗ്നഫോട്ടോകളും വീഡിയോകളും കൈവശപ്പെടുത്തുകയായിരുന്നു പ്രതി. കേസിലെ മറ്റൊരു പ്രതി മലപ്പുറം സ്വദേശിയായ നിഖിലിനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
പനങ്ങാട് ഇന്‍സ്പെക്ടര്‍ മനോജിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ. ജിന്‍, സി.പി.ഒ. മാരായ സുധിഷ്, മഹേഷ്, ആര്. സിബി, ഷീബ ഷാജി എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് ഇടക്കൊച്ചിയില്‍ നിന്ന് മെല്‍വിനെ അറസ്റ്റ് ചെയ്തത്.