CLOSE

മഴ കനക്കുന്നു; നാലു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Share

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടി വേനല്‍ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.അടുത്ത മൂന്ന് മണിക്കൂറില്‍ കോഴിക്കോട് ജില്ലയില്‍ ഒറ്റപ്പെട്ട മഴയുണ്ടാകും. അഞ്ച് ദിവസം കൂടി മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വിഭാഗം പറയുന്നത്.

കേരളതീരത്ത് ഇന്ന് അര്‍ധരാത്രി വരെ കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയുടെ ഫലമായി കാറ്റ് കേരളത്തിന് അനുകൂലമായതാണ് മഴ തുടരാന്‍ കാരണം. ചക്രവാതച്ചുഴി അറബിക്കടലിലേക്ക് എത്തും വരെ മഴ തുടരാം. തെക്കേ ഇന്ത്യക്ക് മുകളിലായുള്ള ന്യൂനമര്‍ദ്ദപാത്തിയും മഴക്ക് കാരണമാകും. വെള്ളിയാഴ്ചയോടെ മഴ കുറയുമെന്നാണ് നിലവിലെ വിലയിരുത്തല്‍.

Leave a Reply

Your email address will not be published.