CLOSE

കര്‍ഷകര്‍ ആത്മഹത്യയുടെ വക്കില്‍; സര്‍ക്കാര്‍ ഉറപ്പുകളെല്ലാം പാഴായി: വി ഡി സതീശന്‍

Share

കുട്ടനാട്: സംസ്ഥാനത്ത് കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. സര്‍ക്കാര്‍ കുട്ടിനാടിനെ അവഗണിക്കുകയാണ്. ഇതുവരെ കുട്ടനാടിനായി പ്രഖ്യാപിച്ച ഒരു പദ്ധതിയും നടപ്പാക്കിയിട്ടില്ലെന്ന് വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. കെ പി സി സി പ്രസിഡന്റിനൊപ്പം കുട്ടനാട് സന്ദര്‍ശിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

‘കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കര്‍ഷകര്‍ കടന്നുപോകുന്നത്. പലരും വട്ടിപ്പലിശയ്ക്ക് പണമെടുത്താണ് കൃഷിയിറക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം മനസിലാക്കാന്‍ കുട്ടനാട് നോക്കിയാല്‍ മതി. കുട്ടനാട്ടില്‍ നശിച്ചുപോയ നെല്ല് മുഴുവന്‍ സര്‍ക്കാര്‍ സംഭരിക്കണം. കൃത്യസമയത്ത് കര്‍ഷകര്‍ക്ക് കൊയ്ത്തുയന്ത്രവും കിട്ടുന്നില്ല. അത് കിട്ടിക്കഴിയുമ്പോഴേക്കും നെല്‍കൃഷി നശിച്ചിട്ടുണ്ടാകും. സര്‍ക്കാര്‍ ഉറപ്പുകള്‍ പാലിക്കാത്തത് ദൗര്‍ഭാഗ്യകരമാണ്. തോമസ് ഐസകിന്റെ രണ്ട് ബജറ്റിലും പ്രഖ്യാപിച്ച ഒരു പദ്ധതി പോലും നടപ്പായില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published.