കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം. കേസിനെ സ്വാധീനിക്കുകയും തെളിവുകള്‍ നശിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് കോടതിയെ സമീപിക്കുമെന്നാണ് വിവരം. ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള നടപടികള്‍ക്ക് മുമ്പും പലവട്ടം അന്വേഷണ സംഘം ആലോചിച്ചിരുന്നു.
ദിലീപിനും കാവ്യാമാധവനും അടക്കമുള്ളവര്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഹൈക്കോടതിയിലെ അഭിഭാഷകരുമായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇതു സംബന്ധിച്ച് കൂടിയാലോചനകള്‍ നടത്തി. ജാമ്യം നല്കിയ കോടതിയെയാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കാനായി സമീപിക്കേണ്ടത്.
2017-ല്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചായിരുന്നു ദിലീപിന് ജാമ്യം അനുവദിച്ചത്. ജാമ്യം റദ്ദാക്കാനായി ക്രൈം ബ്രാഞ്ച് സമീപിക്കേണ്ടതും ഇതേ ബെഞ്ചിനെ തന്നെയാണ്.