കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കോടി രൂപയുടെ സ്വര്‍ണവേട്ട. കാരിയര്‍മാരടക്കം ആറ് പേരാണ് കസ്റ്റഡിയിലായത്. വിമാനത്താവളത്തില്‍ നിന്നും പുറത്തുകടത്തിയ സ്വര്‍ണം കൊണ്ടുപോകാനായി വന്ന രണ്ട് കാറുകളും പിടികൂടി. കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. സ്വര്‍ണം ഉരുളകളായി ശരീരത്തിന്റെ രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.