CLOSE

ശ്യാമള്‍ മണ്ഡല്‍ വധക്കേസ്; പ്രതി മുഹമ്മദ് അലിക്ക് ഇരട്ട ജീവപര്യന്തം

Share

തിരുവനന്തപുരം: തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ശ്യാമള്‍ മണ്ഡലിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തവും പിഴയും ശിക്ഷ. രണ്ടാം പ്രതി മുഹമ്മദ് അലിക്കാണ് ജീവപര്യന്തം തടവും 10,10,000 രൂപ പിഴയും തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധിച്ചത്. ശ്യാമള്‍ മണ്ഡലിനെ കൊലപ്പെടുത്തി 17 വര്‍ഷത്തിന് ശേഷമാണ് വിധി പ്രഖ്യാപിച്ചത്.

പണത്തിന് വേണ്ടിയാണ് കുടുംബ സുഹൃത്തായ മുഹമ്മദ് അലി തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ശ്യാമള്‍ മണ്ഡലതിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയത്. ആന്‍ഡമാന്‍ സ്വദേശിയാണ് മുഹമ്മദ് അലി. മുഹമ്മദ് അലിയും നേപ്പാള്‍ സ്വദേശിയായ ദുര്‍ഗ ബഹദൂറും ചേര്‍ന്നാണ് ശ്യാമളിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയത്. ദുര്‍ഗ ബഹദൂറിനെ പിടികൂടാന്‍ ആദ്യം കേസന്വേഷിച്ച പോലീസിനോ, തുടരന്വേഷണം നടത്തിയ സിബിഐക്കോ കഴിഞ്ഞിട്ടില്ല. കൊലപാതകത്തിന് വേണ്ടിയുള്ള ഗൂഢാലോചന, തട്ടികൊണ്ടുപോകല്‍ എന്നിവയ്ക്കാണ് മുഹമ്മദലിക്ക് ഇരട്ട ജീവപര്യന്തം. മോഷത്തിന് കഠിന തടവും പ്രതി അനുഭവിക്കണം. പ്രതി 10 ലക്ഷത്തി 10,000 രൂപ പിഴയും അടയ്ക്കണം. ഇതില്‍ നിന്നും നാല് ലക്ഷം രൂപ ശ്യമളന്റെ അച്ഛന്‍ ബസുദേവ് മണ്ഡലിന് നല്‍കാനും കോടതി ഉത്തരവില്‍ പറയുന്നു.

Leave a Reply

Your email address will not be published.