പാലക്കാട്: കിഴക്കഞ്ചേരിയില്‍ ഭാര്യയുടെ കഴുത്തറുത്ത് കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊച്ചു പറമ്പില്‍ വര്‍ഗീസാണ് ഭാര്യ എല്‍സിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. വര്‍ഗ്ഗീസ് വടക്കഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചാണ് ഭാര്യയെ കൊലപ്പെടുത്തിയെന്ന് അറിയിച്ചത്.
ആത്മഹത്യയ്ക്ക് ശ്രമിച്ച വര്‍ഗ്ഗീസിനെ ജില്ലാ ആശുപതിയില്‍ പ്രവേശിപ്പിച്ചു. എല്‍സിയുടെ മൃതദേഹം പോലീസ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.