CLOSE

കാറിന്റെ ഡോര്‍ പെട്ടെന്ന് തുറന്നതിനെ തുടര്‍ന്ന് ബൈക്ക് മറിഞ്ഞ് ആറ് വയസുകാരി മരിച്ചു

Share

പാലക്കാട്: നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡോര്‍ പെട്ടെന്ന് തുറന്നതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ബൈക്ക് മറിഞ്ഞ് ആറ് വയസുകാരി മരിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക് പറ്റി. പാലക്കാട് തേങ്കുറുശ്ശി തുപ്പാരക്കളം എ സതീഷിന്റെ മകള്‍ വിസ്മയ ആണ് മരിച്ചത്.

ഇന്നലെ രാത്രി 8 മണിയോടെ പാലക്കാട് പാലാട്ട് ജംഗ്ഷനിലാണ് അപകടമുണ്ടായത്. ബൈക്കോടിച്ചിരുന്ന സതീഷ്, ഭാര്യ നിമിഷ, മറ്റൊരു മകള്‍ അമേയ എന്നിവര്‍ക്കാണ് പരുക്കേറ്റത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സതീഷ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. നിമിഷയുടെയും അമേയയുടെയും പരുക്ക് ഗുരുതരമല്ല. വിസ്മയയുടെ മൃതദേഹം പോലീസ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published.