തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം നാളെ മുതല്‍ തുടങ്ങുമെന്ന് മാനേജ്മെന്റ്. സര്‍ക്കാര്‍ അനുവദിച്ച 30 കോടി രൂപ നാളെ കിട്ടും. ഇതിനുപുറമേ ബാക്കി തുക ഓവര്‍ ഡ്രാഫ്റ്റ് എടുത്ത് ശമ്പളം നല്‍കാനാണ് നീക്കം.
വിശേഷദിവസങ്ങളായ വിഷുവിനും ഈസ്റ്ററിനും ശമ്പളം ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് ജീവനക്കാര്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു. സിഐടിയും ആഭിമുഖ്യത്തിലുള്ള യൂണിയന്, ചീഫ് ഓഫീസിന് മുന്നില്‍ റിലേ നിരാഹാര സമരം തുടരുകയാണ്.
ഈ മാസം 28ന് സൂചന പണിമുടക്ക് നടത്തുമെന്ന് സി ഐ ടി യു, ബി എം എസ് യൂണിയനുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഐ എന്‍ ടി യു സിയുടെ ആഭിമുഖ്യത്തിലുള്ള ടിഡിഎഫ് മെയ് 6ന് പണിമുടക്കും.