CLOSE

സംസ്ഥാനത്ത് ഗുണ്ടകളുടെ അഴിഞ്ഞാട്ടം; രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

Share

തിരുവനന്തപുരം: പാലക്കാട്ടെ രാഷ്ട്രീയകൊലപാതകങ്ങളില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. പരസ്പരം കൊന്നൊടുക്കുന്ന വര്‍ഗീയ ശക്തികളെ തടുക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. ഗുണ്ടകളുടെ അഴിഞ്ഞാട്ടം സംസ്ഥാനത്ത് ഉണ്ട്. ശക്തമായ നടപടി എടുക്കാന്‍ പോലീസിന് കഴിയുന്നില്ല. വര്‍ഗീയ ശക്തികള്‍ പോലീസില്‍ നുഴഞ്ഞു കയറിയിട്ടുണ്ട്. പോലീസിന്റെ കയ്യിലുള്ള വിവരങ്ങള്‍ ഒക്കെ അവര്‍ രാഷ്ട്രീയനേതാക്കള്‍ക്ക് ചോര്‍ത്തി കൊടുക്കുകയാണെന്നും പ്രതിപക്ഷനേതാവ് വിമര്‍ശിച്ചു.

വര്‍ഗീയ ശക്തികള്‍ പോലീസില്‍ നുഴഞ്ഞു കയറി എന്നു സിപിഐ നേതാക്കളായ ഡി രാജയും ആനി രാജയും പറഞ്ഞത് ശരിയാണ്. അന്ന് അത് പറഞ്ഞതിന്റെ പേരില്‍ അവരും വിമര്‍ശനം നേരിട്ടു. ഈ നുഴഞ്ഞുകയറ്റത്തെക്കുറിച്ച് ശക്തമായി പരിശോധിക്കണം. ഇന്റലിജന്‍സ് ഉള്‍പ്പടെ ഇക്കാര്യം പരിശോധിക്കണം.

കേരളത്തിലെ വര്‍ഗീയശക്തികള്‍ പരസ്പരം പാലൂട്ടി വളര്‍ത്തുന്ന ശത്രുക്കളാണ്. ഇവരുടെ നിലനില്‍പ് മറുഭാഗം കാണിക്കുന്ന ആക്രമണം ആണ്. ഇതു കേരള രാഷ്ട്രീയ പാരമ്പര്യത്തിന് യോജിച്ചതല്ല. വര്‍ഗീയ ധ്രുവീകരണത്തെ ഗൗരവത്തോടെ നോക്കി കാണണം. മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടികള്‍ തന്നെയാണ് ഇതിനൊക്കെ കാരണം. സംഘടനകളുടെ നേതൃത്വത്തില്‍ ഉള്ളവരും ഗൂഢാലോചനയില്‍ പങ്കാളികളാണ്. എസ്ഡിപിഐയും ആര്‍എസ്എസും സിപിഎമ്മുമായി പല കൊടുക്കല്‍ വാങ്ങല്‍ നേരത്തെ നടത്തിയിട്ടുണ്ട്.

അക്രമ സംഭവങ്ങളില്‍ പാവങ്ങള്‍ ഇരകള്‍ ആവുന്നു. സമൂഹത്തില്‍ ഇടം ഉണ്ടാക്കാന്‍ ആണ് അക്രമം നടത്തുന്ന സംഘടനകള്‍ ശ്രമിക്കുന്നത്. ലോക സമാധാനത്തിനു രണ്ട് കോടി ബജറ്റില്‍ നീക്കി വച്ച സംസ്ഥാനത്താണ് സമാധാന ലംഘനം നടക്കുന്നത്. ആക്രമണങ്ങളില്‍ മയക്കുമരുന്നിന്റെ സ്വാധീനമുണ്ട്. ജില്ലാ കളക്ടര്‍മാരെ പാര്‍ട്ടി നേതൃത്വങ്ങള്‍ സ്വാധീനിക്കുന്നു. എല്ലാ ദിവസവും മുഖ്യമന്ത്രി ഒറ്റപ്പെട്ട സംഭവം എന്നാണ് പറയുന്നത്. സര്‍ക്കാര്‍ നടത്തുന്നത് വര്‍ഗീയ പ്രീണനമാണ്. അതിന്റെ ഫലമാ ണ് ആക്രമണ സംഭവങ്ങള്‍. ദേശീയ തലത്തില്‍ പോലും കേരളത്തിന്റെ പ്രതിച്ഛായ മോശം ആകുന്നു. ശക്തമായ പ്രക്ഷോഭത്തെ കുറിച്ചു യുഡിഎഫ് ആലോചിക്കും.

Leave a Reply

Your email address will not be published.