CLOSE

മദ്യത്തിന് പകരം കുപ്പിയില്‍ കട്ടന്‍ചായ; പരാതി നല്‍കി വൃദ്ധന്‍

Share

ആലപ്പുഴ: മദ്യത്തിന് പകരം കുപ്പിയില്‍ കട്ടന്‍ചായ നിറച്ചു നല്‍കി കബളിപ്പിച്ചതായി പരാതി നല്‍കി വൃദ്ധന്‍. കായംകുളം കൃഷ്ണപുരം ഭാഗത്ത് പൈപ്പ് പണിക്കായി വന്ന ആറ്റിങ്ങല്‍ സ്വദേശിയാണ് കബളിപ്പിക്കപ്പെട്ടത്.

വിദേശ മദ്യ വില്‍പനശാലക്ക് മുന്നില്‍ വരിനിന്ന വൃദ്ധന്റെ കയ്യില്‍ നിന്ന് പണം വാങ്ങിയാണ് കട്ടന്‍ചായ നിറച്ച മദ്യ കുപ്പി നല്‍കിയതെന്നാണ് പരാതി. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.

വരി നില്‍ക്കാതെ മദ്യം സംഘടിപ്പിച്ച് തരാമെന്ന് പറഞ്ഞ് ഒരാള്‍ വൃദ്ധനെ സമീപിക്കുകയായിരുന്നു. മൂന്ന് കുപ്പി മദ്യമാണ് വൃദ്ധന്‍ ഇയാളില്‍ നിന്നും വാങ്ങിയത്. കുപ്പി കൈമാറിയ ആള്‍ വൃദ്ധനില്‍ നിന്നും 1200 രൂപ ഈടാക്കുകയും ചെയ്തു. പണിസ്ഥലത്തോട് ചേര്‍ന്ന താമസസ്ഥലത്ത് എത്തി കുപ്പി പൊട്ടിച്ചു നോക്കിയപ്പോഴാണ് മദ്യത്തിന് പകരം കട്ടന്‍ചായയാണെന്ന് ബോധ്യപ്പെട്ടത്. തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു.

Leave a Reply

Your email address will not be published.