തിരുവനന്തപുരം: മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക് പോകുന്നു. മയോ ക്ലിനിക്കിലെ ചികിത്സയ്ക്കായാണ് മുഖ്യമന്ത്രിയുടെ യാത്ര. ഈ മാസം 23നാണ് മുഖ്യമന്ത്രി പോകുന്നത്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ജനുവരിയില്‍ നടത്തിയ ചികിത്സയ്ക്ക് തുടര്‍ച്ചയായിട്ടാണിത്. ഈ മാസം 23 മുതല്‍ മെയ് പകുതിവരെയായിരിക്കും ചികിത്സ.
ആരൊക്കെ മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും, ആര്‍ക്കാണ് ഭരണത്തിന്റെ ചുമതല തുടങ്ങിയ കാര്യങ്ങള്‍ ഉത്തരവിലേ വ്യക്തമാകൂ. സര്‍ക്കാര്‍ തന്നെയാകും ഇത്തവണയും മുഖ്യമന്ത്രിയുടെ ചികിത്സയ്ക്കുള്ള ചെലവ് വഹിക്കുക. ഇത് മൂന്നാം തവണയാണ് ചികിത്സയ്ക്കായുള്ള മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്ര.