തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം ഇ പി ജയരാജന് എല്‍ഡിഎഫ് കണ്‍വീനറാകും. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന പുത്തലത്ത് ദിനേശന് സ്ഥാനമൊഴിയും. പോളിറ്റ് ബ്യൂറോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ പ്രവര്‍ത്തനം ഡല്‍ഹിയിലേക്ക് മാറ്റേണ്ടതിനാലാണ് നിലവിലെ കണ്‍വീനര്‍ എ വിജയരാഘവന് മാറുന്നത്.
പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. നാളെ നടക്കുന്ന സംസ്ഥാന സമിതിയോഗത്തിന്റെ അനുമതിയോടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായതോടെയാണ് പുത്തലത്ത് ദിനേശന് പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനമൊഴിയുന്നത്.
2016 മുതല്‍ മുഖ്യമന്ത്രിയുടെ ടീമിനൊപ്പം പ്രവര്‍ത്തിച്ചുവരികയായിരുന്നു അദ്ദേഹം. പി ശശിയാകും പകരക്കാരനെന്നാണ് സൂചനയെങ്കിലും സ്ഥിരീകരണമില്ല. എറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനത്തിലാണ് പി ശശി പത്തുവര്‍ഷത്തിനുശേഷം സംസ്ഥാന സമിതിയില്‍ ഇടംപിടിച്ചത്.