CLOSE

ഇഷ്ടമില്ലാത്ത വിവാഹത്തിനായി വീട്ടുകാര്‍ നിര്‍ബന്ധിച്ചതോടെ കല്യാണ മണ്ഡപത്തില്‍ നിന്നും വധു ഇറങ്ങി ഓടി

Share

കൊല്ലം: ഇഷ്ടമില്ലാത്ത വിവാഹത്തിനായി വീട്ടുകാര്‍ നിര്‍ബന്ധിച്ചതോടെ കല്യാണ മണ്ഡപത്തില്‍ നിന്നും വധു ഇറങ്ങി ഓടി. കൊല്ലം കല്ലുംതാഴത്താണ് ഇഷ്ടമില്ലാത്ത കല്യാണത്തിന് തൊട്ട് മുന്‍പ് വധു കല്യാണ മണ്ഡപത്തില്‍ നിന്നും ഇറങ്ങിയോടിയത്. ഇറങ്ങി ഓടിയ പെണ്‍കുട്ടി ഓഡിറ്റോറിയത്തിന്റെ മേക്കപ്പ് റൂമില്‍ കയറി വാതിലടച്ചു. മാതാപിതാക്കള്‍ എത്തി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി വഴങ്ങിയില്ല. തനിക്ക് വിവാഹത്തിന് താല്പര്യമില്ലന്നാണ് പെണ്‍കുട്ടി പറയുന്നത്.

ഇതോടെ വിവാഹം മുടങ്ങുകയും വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ തമ്മില്‍ ഏറ്റ് മുട്ടുകയും ചെയ്തു. ഇതോടെ പോലീസ് എത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. പിന്നീട് ഇരുവരെയും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയും വരന്റെ വീട്ടുകാര്‍ക്ക് വധുവിന്റെ കുടുംബം നഷ്ടപരിഹാരം നല്‍കാമെന്ന ഉറപ്പില്‍ ഇരുകൂട്ടരെയും വിട്ടയയ്ക്കുകയായിരുന്നു. കല്ലുംതാഴം ഇരട്ടകുളങ്ങര ക്ഷേത്രത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

മണ്‍റോതുരുത്ത് സ്വദേശിയായ യുവാവും കല്ലുംതാഴം സ്വദേശിനിയായ യുവതിയും തമ്മിലുളള വിവാഹമാണ് ക്ഷേത്രത്തില്‍ നിശ്ചയിച്ചിരുന്നത്. വിവാഹം കഴിക്കേണ്ടിയിരുന്ന യുവതിക്ക് കുടുംബത്തില്‍ തന്നെയുള്ള മറ്റൊരു യുവാവുമായി ഉണ്ടായിരുന്ന അടുപ്പത്തെ തുടര്‍ന്നാണ് മണ്ഡപത്തില്‍നിന്ന് ഇറങ്ങിയോടിയതെന്നാണ് വരന്റെ ബന്ധുക്കള്‍ ആരോപിക്കുന്നത്.

Leave a Reply

Your email address will not be published.