CLOSE

പി ശശി മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റിക്കല്‍ സെക്രട്ടറി; ഇ പി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍

Share

തിരുവനന്തപുരം: പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാകും. ഇദ്ദേഹത്തെ നിയമിക്കാനുള്ള സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശം സംസ്ഥാന സമിതിയോഗം അംഗീകരിച്ചു. പുത്തലത്ത് ദിനേശനാണ് പുതിയ ദേശാഭിമാനി പത്രാധിപര്‍. തോമസ് ഐസക്ക് ചിന്ത പത്രാധിപര്‍. എകെജി പഠന ഗവേഷണ കേന്ദ്രം, ഇഎംഎസ് അക്കാദമി എന്നിവയുടെ ചുമതല പോളിറ്റ് ബ്യൂറോയില്‍നിന്ന് ഒഴിവാക്കപ്പെട്ട എസ് രാമചന്ദ്രന്‍ പിള്ളയ്ക്ക് നല്‍കി.

മുതിര്‍ന്ന സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം ഇ പി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനറായി നിയമിക്കാനുള്ള ഇന്നലെ ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗ തീരുമാനവും സംസ്ഥാന സമിതി അംഗീകരിച്ചു. പൊളിറ്റ് ബ്യൂറോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ പ്രവര്‍ത്തനം ഡല്‍ഹിയിലേക്ക് മാറ്റേണ്ടതിനാലാണ് നിലവിലെ കണ്‍വീനര്‍ എ വിജയരാഘവന്‍ മാറുന്നത്.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായതോടെയാണ് പുത്തലത്ത് ദിനേശന്‍ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനമൊഴിയുന്നത്. 2016 മുതല്‍ മുഖ്യമന്ത്രിയുടെ ടീമിനൊപ്പം പ്രവര്‍ത്തിച്ചുവരികയായിരുന്നു അദ്ദേഹം. എറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനത്തിലാണ് പി ശശി പത്തുവര്‍ഷത്തിനുശേഷം സംസ്ഥാന സമിതിയില്‍ ഇടംപിടിച്ചത്.

Leave a Reply

Your email address will not be published.