കൊല്ലം: ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് സുഹൃത്തിനൊപ്പം പോയ യുവതിയെ അറസ്റ്റ് ചെയ്തു. കൊല്ലം പൂക്കുളത്തെ സുനാമി ഫ്ളാറ്റില്‍ നിന്ന് സുഹൃത്തിനൊപ്പം പോയ റിന്‍ഷിദ മന്‍സിലില്‍ റിന്‍ഷിദ (23) ആണ് പിടിയിലായത്. സുഹൃത്തായ അയല്‍വാസി ഷബീറിനെയും(23) അറസ്റ്റ് ചെയ്തിട്ടുണ്ട്. വര്‍ക്കലയില്‍നിന്നാണ് ഇരുവരെയും പോലീസ് കണ്ടെത്തിയത്. വിദേശത്താണ് റിന്‍ഷിദയുടെ ഭര്‍ത്താവ് ജോലി ചെയ്യുന്നത്. ഇരുവര്‍ക്കും മൂന്നുകുട്ടികളുണ്ട്.
കാണാതായതോടെ റിന്‍ഷിദയുടെ മാതാവ് പോലീസില്‍ പരാതി പെടുകയായിരുന്നു. മക്കളെ ഉപേക്ഷിച്ചുപോയതിനും പ്രേരണയ്ക്കും ബാലനീതി നിയമപ്രകാരം ഏഴുവര്‍ഷം തടവുലഭിക്കാവുന്ന കുറ്റങ്ങളാണ് പോലീസ് ചുമത്തിയിരിക്കുന്നത്. ഇന്‍സ്പെക്ടര്‍ എ നിസാറിന്റെ നേതൃത്വത്തിലാണ് ഇവരെ കണ്ടെത്തിയത്.