CLOSE

കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്സ് ബസില്‍ പീഡനശ്രമം; ഡ്രൈവര്‍ക്കെതിരെ വിദ്യാര്‍ത്ഥിനിയുടെ പരാതി

Share

പത്തനംതിട്ട: കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസില്‍ പീഡനശ്രമം. പത്തനംതിട്ട ഡിപ്പോയില്‍നിന്ന് ബെംഗളൂരുവിലേക്കുള്ള സൂപ്പര്‍ ഡീലക്‌സ് ബസിലെ ഡ്രൈവര്‍ക്കെതിരെയാണ് യാത്രക്കാരി പരാതി നല്‍കിയത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം. ഇ- മെയില്‍ വഴിയാണ് ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ വിദ്യാര്‍ത്ഥിനി പരാതിപ്പെട്ടത്.

പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവര്‍ ഷാജഹാനെതിരായ പരാതിയില്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് ഓഫീസര്‍ അന്വേഷണം ആരംഭിച്ചു. കൃഷ്ണഗിരിക്കു സമീപം വെച്ചാണ് പീഡനശ്രമം നടന്നതെന്ന് പരാതിയില്‍ പറയുന്നു. ബെംഗളൂരുവില്‍ എത്തിയതിനു ശേഷമാണ് യുവതി പരാതി നല്‍കിയത്.

Leave a Reply

Your email address will not be published.