വടകര: മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍. ഓര്‍ക്കാട്ടേരി സ്വദേശികളായ രാമത്ത് വിഷ്ണു(21), പുനത്തില്‍ സൂരജ് (25)എന്നിവരെയാണ് പോലീസ് പിടികൂടിയത്. വടകര എസ്.ഐമാരായ എം നിജേഷും അഫ്സലും സംഘവും ചേര്‍ന്നാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്.
വടകര റെയില്‍വേ സ്റ്റേഷന് സമീപം റെയില്‍വേ ക്വാര്‍ട്ടേഴ്സ് റോഡില്‍ വെച്ചാണ് എം.ഡി.എം.എയും കഞ്ചാവുമായി യുവാക്കള്‍ പിടിയിലായത്.
പട്രോളിങ്ങിനിടെ സംശയം തോന്നിയ ഇവരുടെ ബൈക്ക് പരിശോധിച്ചതില്‍ 10 ഗ്രാം കഞ്ചാവ് കിട്ടിയതിനെ തുടര്‍ന്ന്, വടകര തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ നടത്തിയ ദേഹപരിശോധനയില്‍ വിഷ്ണുവിന്റെ പാന്റ്സിന്റെ പോക്കറ്റില്‍ നിന്ന് 5 ഗ്രാം എം.ഡി.എം.എയും കണ്ടെത്തുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.