CLOSE

പി ശശിയെ നിയമിച്ചത് ഒറ്റക്കെട്ടായി; മറ്റ് വാര്‍ത്തകള്‍ മാധ്യമ സൃഷ്ടി: പി ജയരാജന്‍

Share

തിരുവനന്തപുരം: പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചത് ഏകകണ്ഠമായിട്ടാണെന്ന് പി ജയരാജന്‍. ഭരണ രംഗത്ത് നല്ല പരിചയമുള്ള ആളാണ് പി ശശി. ഞാന്‍ കൂടി പങ്കാളിയായ സംസ്ഥാന കമ്മിറ്റിയാണ് നിയമനം തീരുമാനിച്ചത്. മറ്റ് വാര്‍ത്തകള്‍ മാധ്യമ സൃഷ്ടി മാത്രമാണെന്നും പി ജയരാജന്‍ പറഞ്ഞു.

പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കിയതിനെതിരെ സിപിഎം സംസ്ഥാന സമിതിയില്‍ പി ജയരാജന്‍ എതിര്‍പ്പറിയിച്ചെന്നാണ് ഇന്നലെ വാര്‍ത്തകള്‍ പുറത്ത് വന്നത്. എന്നാല്‍, ഈ വാര്‍ത്ത പി ജയരാജന്‍ നിഷേധിച്ചു. ഒറ്റക്കെട്ടായിട്ടാണ് പി ശശിയെ നിയമിച്ചതെന്നാണ് പി ജയരാജന്‍ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. നല്ല ഭരണപരിചയമുള്ള ആളാണ് ശശിയെന്ന് പറഞ്ഞ പി ജയരാജന്‍, കമ്മിറ്റിയില്‍ എന്തൊക്കെ ചര്‍ച്ച നടന്നുവെന്ന് പുറത്തു പറയാനാവില്ലെന്നും കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.