CLOSE

അഭിഭാഷകരുടെ ഫോണ്‍ ചോര്‍ത്തി: ക്രൈംബ്രാഞ്ചിനെതിരെ ബാര്‍ കൗണ്‍സിലില്‍ പരാതി

Share

കൊച്ചി: നടന്‍ ദിലീപിന്റെ അഭിഭാഷകരുടെ ഫോണ്‍ സംഭാഷണം ചോര്‍ന്നതില്‍ ക്രൈംബ്രാഞ്ചിനെതിരെ ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കി. ഹൈക്കോടതി അഭിഭാഷകനായ സേതുരാമനാണ് പരാതിയുമായി ബാര്‍ കൗണ്‍സിലിനെ സമീപിച്ചിരിക്കുന്നത്.

അഭിഭാഷകനും കക്ഷിയും തമ്മിലുള്ള സംഭാഷണം പ്രിവിലേജ്ഡ് കമ്മ്യൂണിക്കേഷനാണെന്നും അത് മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത് നിയമവിരുദ്ധമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. ചട്ടലംഘനം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ബാര്‍കൗണ്‍സില്‍ നിയമനടപടി സ്വീകരിക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെടുന്നു.

നടിയെ ആക്രമിച്ച കേസില്‍ രാമന്‍ പിള്ളയും അദ്ദേഹത്തിന്റെ ജൂനിയര്‍ അഭിഭാഷകരും ദിലീപിനോടും സഹോദരന്‍ അനൂപിനോടും ഭാര്യാസഹോദരന്‍ സുരജിനോടും സംസാരിക്കുന്നതിന്റെ ഓഡിയോ ആണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നത്.

Leave a Reply

Your email address will not be published.