ആലപ്പുഴ: കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. സൗത്ത് ഡല്‍ഹി കല്‍ക്കാജി സ്വദേശിയായ ജലീലി (41) നെയാണ് പൊലീസ് പിടികൂടിയത്. ആലപ്പുഴ നര്‍ക്കോട്ടിക് ഡിവൈഎസ്പി എം കെ ബിനുകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഡാന്‍സാഫും, ഹരിപ്പാട് പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. മുട്ടം മണിമല ജംഗ്ഷന് സമീപം ആക്രി കച്ചവടം നടത്തി വന്നിരുന്ന ഇയാള്‍ കഞ്ചാവ് ചില്ലറ വില്പന നടത്തി വരികയായിരുന്നു. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച സ്കൂട്ടറും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കും.