കൊടുങ്ങല്ലൂര്‍: ഗര്‍ഭപാത്രം വാടകയ്ക്ക് നല്കിയ യുവതിയെ കാണാതായതായി പരാതി. രണ്ടര മാസം ഗര്‍ഭിണിയായ ഗുജറാത്ത് സ്വദേശിയാണ് കൊടുങ്ങല്ലൂരില്‍ നിന്ന് കാണാതായത്.
പത്തനംതിട്ട സ്വദേശികളായ ദമ്ബതികള്‍ക്ക് ഗര്‍ഭപാത്രം വാടകയ്ക്ക് നല്കിയ 27 വയസുകാരിയെയാണ് ഇന്നലെ രാവിലെ മുതല്‍ കാണാതായത്. സ്വകാര്യ ഏജന്‍സി മുഖേന പത്തനംതിട്ട സ്വദേശികളുമായി കരാറിലെത്തിയ യുവതി കൊടുങ്ങല്ലൂര്‍ ക്രാഫ്റ്റ് ആശുപത്രിയില്‍ ഗര്‍ഭധാരണത്തിന് ശേഷം ചികിത്സയിലായിരുന്നു. ആശുപത്രി അധികൃതരുടെ പരാതിയിന്മേല് കേസെടുത്ത കൊടുങ്ങല്ലൂര്‍ പൊലീസ് ടൗണ്‍ ലൊക്കേഷന്‍ പരിശോധനയില്‍ ഇവര്‍ ആലുവയിലാണെന്ന് കണ്ടെത്തിയെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു.