CLOSE

നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബൈക്കിടിച്ചു: സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു

Share

പെരുമ്പാവൂര്‍: റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന തടിലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു. പെരുമ്പാവൂര്‍ ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി കെ.എസ് അജിത്ത് വളയന്‍ചിറങ്ങര പി.വി പ്രിസ്റ്റേഴ്സ് ജീവനക്കാരന്‍ വിമല്‍ എന്നിവരാണ് മരിച്ചത്. ലോറിയിലേക്ക് ബൈക്ക് ഇടിച്ചുകയറിയാണ് അപകടം സംഭവിച്ചത്. ലോറിയില്‍ മുന്നറിയിപ്പ് ലൈറ്റ് ഇല്ലാത്തതാണ് അപകട കാരണമെന്നാണ് പറയപ്പെടുന്നത്.

ഇന്നലെ, അര്‍ദ്ധരാത്രി പുല്ലുവഴി എംസി റോഡിലാണ് അപകടം സംഭവിച്ചത്. പെരുമ്പാവൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ലോറിയായിരുന്നു. ലോറിക്ക് പിന്നില്‍ സിഗ്‌നല്‍ ലൈറ്റ് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ലോറി, ബൈക്ക് യാത്രക്കാര്‍ കണ്ടിരുന്നില്ല. അജിത്തിന്റേയും വിമലിന്റേയും മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published.