CLOSE

ശ്രീനിവാസന്‍ വധം; അഞ്ച് പേര്‍ കസ്റ്റഡിയില്‍, മൂന്ന് പേര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവര്‍

Share

പാലക്കാട്: പാലക്കാട്ടെ ശ്രീനിവാസിന്റെ കൊലപാതകത്തില്‍ അഞ്ച് പേര്‍ കസ്റ്റഡിയില്‍. പിടിയിലായവരില്‍ മൂന്ന് പേര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരെന്ന് പോലീസ് പറഞ്ഞു. കേസില്‍ ഗൂഢാലോചന നടത്തിയവരും സംരക്ഷിച്ചവരും ഉള്‍പ്പെടെ പന്ത്രണ്ട് പ്രതികളുണ്ടെന്നാണ് അന്വേഷണസംഘം സൂചിപ്പിക്കുന്നത്. കേസില്‍ നിരവധി പേരെ ഇതിനോടകം പോലീസ് കസ്റ്റഡിയിയിലെടുത്ത് ചോദ്യം ചെയ്തു.

പ്രതികള്‍ ഉപയോഗിച്ച ഇരു ചക്രവാഹനങ്ങള്‍ തിരിച്ചറിഞ്ഞതോടെയാണ് പ്രതികളെ സംബന്ധിച്ച് പോലീസിന് സൂചന ലഭിച്ചത്. ഇവര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചോ എന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്.

ഇതിനിടെ കൊലപാതകത്തിന് തൊട്ട് മുമ്പ് പ്രതികള്‍ മാര്‍ക്കറ്റ് റോഡിലൂടെ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. മൂന്ന് ബൈക്കുകളില്‍ അക്രമിസംഘം എത്തുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. കൃത്യം നടക്കുന്നതിന് തൊട്ടു മുന്‍പ് 12.46ന് എത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. 16ന് രാവിലെ 10 .30 മുതല്‍ പ്രതികള്‍ മാര്‍ക്കറ്റ് റോഡിലൂടെ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.

ശ്രീനിവാസനെ കൊലപ്പെടുത്തുന്നതിന് തൊട്ട് മുമ്പ് പലതവണ കടക്ക് മുന്നിലൂടെ സംഘം കടന്നുപോയി സാഹചര്യം നിരീക്ഷിച്ചിരുന്നതായി പോലീസ് വ്യക്തമാക്കിയിരുന്നു. അക്രമസംഭവങ്ങളുടെ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നീട്ടി. 24 വരെയാണ് ജില്ലയില്‍ നിരോധനാജ്ഞ.

Leave a Reply

Your email address will not be published.