CLOSE

എല്‍ഡിഎഫ് വിപൂലികരണത്തെ കുറിച്ച് മുന്നണി ചര്‍ച്ച ചെയ്തിട്ടില്ല: കാനം രാജേന്ദ്രന്‍

Share

തിരുവനന്തപുരം: മുന്നണി വിപുലീകരണ കാര്യം നിലവില്‍ പ്രധാനപ്പെട്ട വിഷയമായി ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുസ്ലിം ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചതിന് ഇ പി ജയരാജന്‍ മറുപടി പറഞ്ഞു എന്നതിലപ്പുറം അത് ചര്‍ച്ച ചെയ്യേണ്ടതില്ല. എല്‍ഡിഎഫ് വിപൂലികരണത്തെ കുറിച്ച് മുന്നണി ചര്‍ച്ച ചെയ്തിട്ടില്ല. മുസ്ലിം ലീഗ് മറ്റൊരു മുന്നണിയില്‍ നില്‍ക്കുന്ന പാര്‍ട്ടിയാണ്. അതുകൊണ്ട് വ്യക്തിപരമായ അഭിപ്രായമായി കൂട്ടിയാല്‍ മതി. മുന്നണി വിപൂലീകരിക്കാന്‍ പാടില്ലെന്ന് സിപിഐ പറഞ്ഞിട്ടില്ല. എന്തുചെയ്യണമെങ്കിലും എല്‍ഡിഎഫ് ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.