CLOSE

പ്രേംനസീറിന്റെ വീട് വില്‍പ്പനയ്ക്ക് വെച്ച് കുടുംബം: സര്‍ക്കാര്‍ വാങ്ങി സ്മാരകമാക്കണമെന്ന് നാട്ടുകാര്‍

Share

തിരുവനന്തപുരം: മലയാളികളുടെ സ്വന്തം പത്മശ്രീ പ്രേം നസീറിന്റെ വീട് ലൈല കോട്ടേജ് വില്‍പനയ്ക്ക്. ചിറയിന്‍കീഴ് പുളിമൂട് ജംഗ്ഷന് സമീപം കോരാണി റോഡിലുള്ള വീടാണ് വില്‍പനയ്ക്ക് വച്ചിരിക്കുന്നത്. പ്രേം നസീര്‍ വിട പറഞ്ഞ് 30 വര്‍ഷം പിന്നിടുമ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മകളുറങ്ങുന്ന ഏക അവശേഷിപ്പാണ് ഈ വീട്. പ്രേം നസീറിന്റെ ഓര്‍മകള്‍ നിറഞ്ഞ് നില്‍ക്കുന്ന ലൈല കോട്ടേജ് കാണാന്‍ ഇന്നും സിനിമ പ്രേമികള്‍ എത്താറുണ്ട്.

പ്രേംനസീറിന്റെ മൂന്ന് മക്കളില്‍ ഇളയ മകളായ റീത്തയ്ക്കാണ് ഭാഗം വച്ചപ്പോള്‍ വീട് ലഭിച്ചത്. റീത്ത ഇത് പിന്നീട് തന്റെ മകള്‍ക്ക് നല്‍കി. കുടുംബസമേതം അമേരിക്കയില്‍ താമസിക്കുന്ന ഇവര്‍ക്ക് വീട് നിലനിര്‍ത്താന്‍ താത്പര്യമില്ലാത്തതിനാലാണ് ഇപ്പോള്‍ വില്‍പനയ്ക്ക് വച്ചിരിക്കുന്നത്. പ്രേം നസീറിന്റെ ലൈല കോട്ടേജ് സര്‍ക്കാര്‍ വിലയ്ക്ക് വാങ്ങി സ്മാരകം ആക്കണമെന്നാണ് നാട്ടുകാരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും ആവശ്യം.

Leave a Reply

Your email address will not be published.