CLOSE

പോലീസിനെ ഇടിച്ചിട്ട് രക്ഷപ്പെടാന്‍ ശ്രമം, ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

Share

തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ അന്താരാഷ്ട്ര വിപണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ ഡിവഎൈസ്പിയും സംഘവും പിന്തുടര്‍ന്നാണ് ഹാഷിഷ് ഓയില്‍ പിടികൂടിയത്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പ്രത്യേക പോലീസ് സംഘം കൊടുങ്ങല്ലൂര്‍ ബൈപ്പാസില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഹാഷിഷ് ഓയില്‍ പിടികൂടിയത്.

കൊടുങ്ങല്ലൂര്‍ സ്വദേശി അരുണ്‍ , പടിഞ്ഞാറെ വെമ്പല്ലൂര്‍ കാരേപ്പറമ്പില്‍ ആദര്‍ശ് എന്നിവരാണ് പിടിയിലായത്. കൊടുങ്ങല്ലൂര്‍ എസ്എച്ച്ഒ ബ്രിജുകുമാര്‍, എസ്.ഐ മാരായ കെഎസ് സൂരജ്, ആനന്ദ് കൊടുങ്ങല്ലൂര്‍ ക്രൈം സ്‌ക്വാഡ് എസ്‌ഐ പിസി സുനില്‍, വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെ പോകാന്‍ ശ്രമിച്ച ഹിമാലയന്‍ ബുള്ളറ്റ് ബൈക്കിന് കുറുകെ പോലീസ് ജീപ്പിട്ട് തടഞ്ഞു. എന്നിട്ടും ഇവര്‍ പോലീസുകാരെ ഇടിച്ചു വീഴ്ത്തി രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് പോലീസ് ബലപ്രയോഗത്തിലൂടെ ഇവരെ കീഴടക്കുകയായിരുന്നു.

മാരക മയക്കുമരുന്നായ ഹാഷിഷ് ഓയില്‍ ചില്ലറ വില്‍പ്പനക്കായി എറണാകുളേത്തക്ക് കൊണ്ടുപോകുന്നതിനിടെയാണ് പ്രതികള്‍ പോലീസ് പിടിയിലായത്. പ്രതികളില്‍ ഒരാളായ ആദര്‍ശ് കാക്കനാട് മുറിയെടുത്ത് താമസിച്ചു ആലപ്പുഴ എസ്എന്‍ കോളേജില്‍ ബിരുദ പഠനം നടത്തുകയാണ്. കോളേജിലും താമസ സ്ഥലത്തും ഇയാള്‍ മയക്കുമരുന്ന് ചില്ലറ വില്‍പ്പന നടത്തിവന്നിരുന്നതായി പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published.