CLOSE

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം : നാല് പ്രതികള്‍ അറസ്റ്റില്‍

Share

നെടുമങ്ങാട്: വധശ്രമക്കേസിലെ നാല് പ്രതികള്‍ അറസ്റ്റില്‍. കൊല്ലംകാവ് നരിച്ചിലോട് എന്‍.ആര്‍ മന്‍സിലില്‍ മുഹമ്മദ് മുക്താര്‍ (19), സഹോദരന്‍ മുഹമ്മദ് അഫാസ് (18), പറമുട്ടം ദര്‍ശന സ്‌കൂളിന് സമീപം നാല്‍ക്കാലിപൊയ്കയില്‍ എം. എച്ച് ഹൗസില്‍ ഹസൈന്‍ (21), വാളിക്കോട് കൊപ്പം അമാനത്ത് വീട്ടില്‍ ആദം മുഹമ്മദ് (20) എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച രാത്രി 7.30ഓടെയാണ് കേസിനാസ്പദമായ സംഭവം. നെടുമങ്ങാട് കൊല്ലംകാവ് നരിച്ചിലോട് റോഡില്‍ പ്രതിയായ അഫസ് അമിതവേഗത്തില്‍ മോട്ടോര്‍ സൈക്കിള്‍ ഓടിച്ചത് ചോദ്യംചെയ്ത നരിച്ചിലോട് സ്വദേശി വിനോദുമായി തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന്, സഹോദരന്‍ മുഹമ്മദ് മുക്താര്‍ ഉള്‍പ്പെടെ എട്ടോളം പേര്‍ ചേര്‍ന്ന് വിനോദിനെ ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്.

നെടുമങ്ങാട് ഡിവൈ.എസ്.പി സുല്‍ഫിക്കറിന്റെ നേതൃത്വത്തില്‍ നെടുമങ്ങാട് പോലീസ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാര്‍, എസ്.ഐമാരായ സൂര്യ, മണിക്കുട്ടന്‍ നായര്‍, പ്രബേഷന്‍ എസ്.ഐ റോജോ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മാധവന്‍, അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published.