അമ്പലപ്പുഴ: ആലപ്പുഴയില്‍ ക്ഷേത്രത്തില്‍ കാണിക്കവഞ്ചി തകര്‍ത്ത് മോഷണം. കരുമാടി നാഗനാട് ഭുവനേശ്വരി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. തിടപ്പള്ളിയില്‍ സൂക്ഷിച്ചിരുന്ന രണ്ട് കാണിക്കവഞ്ചികള്‍ തകര്‍ത്താണ് പണം അപഹരിച്ചിട്ടുണ്ട്.
കോവിലിന്റെ വാതില്‍ കുത്തി തുറക്കാനുള്ള ശ്രമം പരാജയപ്പെട്ടു. രാവിലെ ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാരനാണ് മോഷണ വിവരം അറിയുന്നത്. തുടര്‍ന്ന്, ക്ഷേത്രം ഭാരവാഹികള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.