CLOSE

പാലക്കാട് പതിനാറുകാരിയെ വീട്ടിലേക്ക് വിളിച്ച് വരുത്തി തീക്കൊളുത്തിക്കൊല്ലാന്‍ ശ്രമം

Share

പാലക്കാട്: പതിനാറുകാരിയെ വീട്ടിലേക്ക് വിളിച്ച് വരുത്തി തീക്കൊളുത്തിക്കൊല്ലാന്‍ ശ്രമം. പാലക്കാട് കൊല്ലങ്കോട് കിഴക്കേഗ്രാമം സ്വദേശിനിക്ക് എതിരെയാണ് യുവാവിന്റെ ആക്രമണം.

കിഴക്കേ ഗ്രാമം സ്വദേശിയായ 23 കാരന്‍ ബാലസുബ്രഹ്മണ്യമാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്.

ഇന്ന് രാവിലെ ആയിരുന്നു സംഭവം. പിറന്നാളാണെന്ന് പറഞ്ഞ് ബാലസുബ്രഹ്മണ്യം ധന്യയെ വീട്ടിലേക്ക് വിളിച്ചു വരുത്തി തീക്കൊളുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തില്‍ പെണ്‍കുട്ടിക്കും യുവാവിനും പരിക്കേറ്റു. 50 ശതമാനത്തിലേറെ പൊള്ളലേറ്റ നിലയില്‍ ഗുരുതരമായ പരിക്കുകളോടെ ഇരുവരെയും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published.