മാനസിക വെല്ലുവിളി നേരിടുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ഹോട്ടലില്‍ കൊണ്ടുപോയി പീഡിപ്പിച്ച 67കാരന് പിടിയില്‍.
മലപ്പുറം തിരൂര്‍ സ്വദേശി ആയപ്പള്ളി ഹനീഫയാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് പീഡനം നടന്നത്.
പെണ്‍കുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ളയാളാണ് പ്രതി. പെണ്‍കുട്ടിക്ക് പെരുന്നാളിന് വസ്ത്രം വാങ്ങിക്കൊടുക്കണമെന്ന് ഇയാള്‍ വീട്ടുകാരോട് പറഞ്ഞിരുന്നു. തുടര്‍ന്ന് വസ്ത്രം വാങ്ങാനെന്ന് പറഞ്ഞ് ഇയാള്‍ സ്കൂളില്‍ നിന്ന് പെണ്‍കുട്ടിയെ തിരൂരിലെ ഹോട്ടലില്‍ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അവിടെവെച്ച് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതോടെ രക്തസ്രാവമുണ്ടായി. പെണ്‍കുട്ടി നിലവിളിച്ചതിനെ തുടര്‍ന്ന് ഇയാള്‍ വീട്ടിലേക്ക് തിരിച്ചയയ്ക്കുകയായിരുന്നു.