CLOSE

ഏലത്തോട്ടത്തില്‍ നിന്നും മരങ്ങള്‍ മുറിച്ച സംഭവം : ഉടമ പൊലീസ് പിടിയില്‍

Share

അടിമാലി: കുത്തകപ്പാട്ട ഏലത്തോട്ടത്തില്‍ നിന്നും മരങ്ങള്‍ മുറിച്ച സംഭവത്തില്‍ ഉടമകളിലൊരാള്‍ വനപാലകരുടെ പിടിയില്‍. കോതമംഗലം കാരോഴിപ്പിള്ളി നിരവത്ത് മാത്യു വര്‍ക്കിയെയാണ് (62) അടിമാലി റേഞ്ച് ഓഫിസര്‍ കെ.വി. രതീഷിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം അറസ്റ്റ് ചെയ്തത്.

കുരിശുപാറ പീച്ചാട് നെല്ലിത്താനം എസ്റ്റേറ്റില്‍ നിന്ന് മരങ്ങള്‍ മുറിച്ച കേസിലാണ് അറസ്റ്റ്. ഈ എസ്റ്റേറ്റില്‍ നിന്നും 400 ലേറെ മരങ്ങള്‍ മുറിക്കുകയും അനധികൃത നിര്‍മാണം നടത്തിയതിനുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ സഹോദരങ്ങളും എസ്റ്റേറ്റ് ഉടമകളുമായ നിരവത്ത് ജോണ്‍സണ്‍, സൈമണ്‍, എല്‍ദോസ് എന്നിവര്‍ ഒളിവിലാണ്. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി വനം വകുപ്പ് ഉദ്യാഗസ്ഥര്‍ പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Leave a Reply

Your email address will not be published.