CLOSE

കോവിഡ്: സാഹചര്യം വിലയിരുത്താന്‍ ഇന്ന് ഉന്നതതല യോഗം

Share

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് ഇന്ന് ഉന്നതതല യോഗം ചേരും.

ഇന്ന് വൈകുന്നേരം അഞ്ച് മണിക്കാണ് യോഗം ചേരുക. ആരോഗ്യവുകപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡി.എം.ഒ, ആരോഗ്യവുകപ്പ് ഡയറക്ടര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. രാജ്യത്ത് കോവിഡ് കേസുകളുയരുന്ന സാഹചര്യത്തിലാണ് യോഗം ചേരാന്‍ തീരുമാനിച്ചത്.

രോഗികളുടെ കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിയതിന് ശേഷമുള്ള കോവിഡ് രോഗികളുടെ എണ്ണമടക്കമുള്ള വിഷയം ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയായേക്കും. രണ്ടാഴ്ചയിലൊരിക്കല്‍ പട്ടിക പ്രസിദ്ധീകരിക്കാമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

Leave a Reply

Your email address will not be published.