പട്ടാമ്പി: യുവതിയെ നടുറോഡില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നിരവധി കേസുകളിലെ പ്രതിയായ വല്ലപ്പുഴ പുത്തന്‍ പീടിയേക്കല്‍ ഹംസയാണ് (33) പൊലീസ് പിടിയിലായത്.
ഈ മാസം ഏഴിനാണ് കേസിനാസ്പദമായ സംഭവം. വല്ലപ്പുഴയില്‍ സ്കൂട്ടറില്‍ വന്നിരുന്ന യുവതിയെയാണ് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സ്റ്റേഷന് റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ഹംസ മുമ്ബ് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
പട്ടാമ്ബി പൊലീസ് സ്റ്റേഷനില്‍ ഹംസക്കെതിരെ രണ്ട് അടിപിടി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ത്രീകളെ പിന്തുടര്ന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുന്നത് ഇയാളുടെ പതിവാണെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.