ഇടുക്കി: പുറ്റടിയില്‍ വീടിനു തീ പിടിച്ച് ദമ്പതികള്‍ മരിച്ച സംഭവം ആത്മഹത്യയെന്ന് പോലീസ്. കുടുംബ പ്രശ്നങ്ങള്‍ ആണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ് മോന് പറഞ്ഞു. ഇത് വ്യക്തമാക്കുന്ന സന്ദേശങ്ങള്‍ കുടുംബ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അയച്ചിട്ടുണ്ട്. അണക്കരയില്‍ വ്യാപാരം നടത്തുന്ന രവീന്ദ്രന്, ഭാര്യ ഉഷ എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.