CLOSE

മാരകായുധങ്ങളുമായി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പിടിയില്‍

Share

ആലപ്പുഴ: പാലക്കാട് നടന്ന ഇരട്ട കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെങ്ങും കര്‍ശന നിയന്ത്രണമാണ് പോലീസ് ഏര്‍പ്പെടുത്തിയത്. പോലീസിന്റെ ശക്തമായ നിരീക്ഷണത്തില്‍ മാരകായുധങ്ങളുമായി രണ്ട് പേര് ആലപ്പുഴയില്‍ പിടിയില്‍. ആലപ്പുഴ മണ്ണഞ്ചേരിയില്‍ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. എസ്.ഡി.പി.ഐ നേതാവിനെ വധിക്കാനെത്തിയവരാണ് ഇവരെന്ന് പോലീസ് പറയുന്നു.

ആലപ്പുഴ മണ്ണഞ്ചേരിയില്‍ വെച്ചാണ് മാരകായുധങ്ങളുമായി ബിറ്റു എന്ന സുമേഷ്, ശ്രീനാഥ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. സംശയാസ്പദമായ സാഹചര്യത്തില്‍ ഇവരെ കണ്ട നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്. പോലീസെത്തി ഇവരെ പിടികൂടി, വിശദമായി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിനെ കൊലപ്പെടുത്തിയ സ്ഥലത്തിനടുത്ത് നിന്നാണ് ഇവരെ പിടികൂടിയത്.

Leave a Reply

Your email address will not be published.