തൃശ്ശൂര്‍: സുഷാമൃതം പദ്ധതിയുടെ രണ്ടാംഘട്ടമായി മണപ്പുറം ഫൗണ്ടേഷന് ന്യൂട്രീഷന്‍ കിറ്റ് വിതരണ ചടങ്ങ് നടത്തിതുടങ്ങി. തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ നിര്‍ധനരായ കൗമാരക്കാരായ 237 പെണ്‍കുട്ടികള്‍ക്കാണ് ന്യൂട്രീഷന്‍ കിറ്റ് വിതരണം ചെയ്തത്. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് ഇഎംഎസ് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ ഡ്രൈഫ്രൂട്ട്സ് അടങ്ങുന്ന ന്യൂട്രീഷന്‍ കിറ്റ് വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാന്തി ഭാസി കുട്ടികള്‍ക്ക് കൈമാറി ഉദ്ഘാടനം ചെയ്തു.
മണപ്പുറം ഫൗണ്ടേഷന് ചീഫ് മാനേജര്‍ ശില്പാ ട്രീസാ സെബാസ്റ്റ്യന്‍ കുട്ടികളോടും രക്ഷിതാക്കളോടും ആഹാരക്രമത്തില്‍ ഡ്രൈ ഫ്രൂട്ട്സ് ഉള്‍പ്പെടുത്തുന്നതിനുള്ള ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി എം നിസ്സാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സബിത്ത്, മണപ്പുറം ഫൗണ്ടേഷന് പ്രതിനിധികളായ അഖില, സഞ്ജയ് ,ശരത് ബാബു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.