പാലക്കാട്: ആര്‍എസ്എസ് പ്രവര്ത്തകന് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. ശ്രീനിവാസനെ വെട്ടിയ ആളും, വണ്ടിയോടിച്ച ആളുമാണ് അറസ്റ്റിലായിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ നടത്തിയ പോലീസ് പരിശോധനയില്‍ ആറംഗ കൊലപാതക സംഘത്തില്‍ ഉള്‍പ്പെട്ട ഇക്ബാല്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതക സമയത്ത് ഇയാള്‍ ഓടിച്ച ആക്ടിവയും കണ്ടെത്തിയിരുന്നു. കൊലയാളി സംഘത്തിന് അകമ്പടി പോയ ചുവന്ന കളറിലുള്ള മാരുതി കാറിലാണ് ആയുധമെത്തിച്ചതെന്നും തിരിച്ചറിഞ്ഞിരുന്നു.
അതേസമയം, ശ്രീനിവാസന്റെ കൊലപാതകത്തില്‍ അക്രമി സംഘം എത്തുന്നതിന്റെ പുതിയ ദൃശ്യങ്ങള്‍ പോലീസ് പുറത്ത് വിട്ടു. കൊലയാളി സംഘത്തിന് ആയുധങ്ങള്‍ എത്തിച്ച KL 55 D4700 എന്ന രജിസ്ട്രേഷനിലുള്ള ചുവന്ന സ്വിഫ്റ്റ് കാറിന്റെ ദൃശ്യങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്.