CLOSE

സില്‍വര്‍ ലൈന്‍; സംവാദം അനിശ്ചിതത്വത്തില്‍, ക്ഷണിക്കേണ്ടത് സര്‍ക്കാര്‍: അലോക് വര്‍മ്മ

Share

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സംവാദത്തില്‍ പിന്‍മാറേണ്ടി വരുമെന്ന് റിട്ട. ചീഫ് ബ്രിഡ്ജ് എന്‍ജിനീയര്‍ അലോക് വര്‍മ. സംവാദത്തിലേക്ക് ക്ഷണിച്ചുള്ള കത്താണ് അലോക് വര്‍മയുടെ പ്രതിഷേധത്തിന് കാരണമായത്. ഇതോടെ സംവാദം അനിശ്ചിതത്വത്തിലായി.

സംവാദത്തിന് ക്ഷണിച്ചുകൊണ്ട് അലോക് വര്‍മയടക്കമുള്ളവര്‍ക്ക് കത്തയച്ചത് കെ റെയിലാണ്. ഇതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. സംവാദം നടത്തേണ്ടത് സര്‍ക്കാരാണെന്നും ചീഫ് സെക്രട്ടറിയോ സര്‍ക്കാര്‍ പ്രതിനിധിയോ ആണ് കത്തയക്കേണ്ടതെന്നും അലോക് വര്‍മ വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.

തനിക്ക് വന്ന ക്ഷണക്കത്തില്‍ പറഞ്ഞ വാചകങ്ങള്‍ ഏകപക്ഷീയമാണെന്ന് അദ്ദേഹം പറയുന്നു. ഈ വലിയ പദ്ധതിയുടെ ഗുണവശങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് ചര്‍ച്ച എന്നാണ് കത്തില്‍ പറയുന്നത്. ഇത് ഏകപക്ഷീയ നിലപാടാണ്. മുന്‍കൂട്ടി തീരുമാനിച്ച ചര്‍ച്ചയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറി കെ റെയിലിനെ എല്‍പ്പിച്ചതോടെ ഒരു ചടങ്ങ് തീര്‍ക്കല്‍ മാത്രമായി സംവാദം ചുരുങ്ങി. അതിന്റെ ഗൗരവ സ്വഭാവം നഷ്ടമായി.

ഇക്കാര്യം വ്യക്തമാക്കിയുള്ള ക്ഷണക്കത്ത് തന്നെ മാറ്റണം. ഒന്നുകില്‍ ചീഫ് സെക്രട്ടറി അല്ലെങ്കില്‍ സര്‍ക്കാര്‍ പ്രതിധിനികള്‍ ആരെങ്കിലും കത്തയക്കണം. ഇന്ന് ഉച്ചയ്ക്ക് മുമ്പ് ഇക്കാര്യത്തില്‍ വ്യക്തത വേണമെന്നും അല്ലാത്തപക്ഷം സംവാദത്തില്‍ നിന്ന് പിന്‍മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. സംവാദത്തില്‍ നിന്ന് ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിലും അലോക് വര്‍മ അതൃപ്തി അറിയിച്ചു.

Leave a Reply

Your email address will not be published.