തിരുവനന്തപുരം: പട്ടാപ്പകല്‍ ഓട്ടോ ഡ്രൈവറെ ആക്രമിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍. പുത്തന്‍പാലം വയല്‍ നികത്തിയ വീട്ടില്‍ പാണ്ടി എന്ന ആനന്ദ് (32), പുത്തന്‍പാലം വയല്‍ നികത്തിയ വീട്ടില്‍ ജിത്തു എന്ന ശരണ്‍ (36) എന്നിവരെയാണ് പേട്ട പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകുന്നേരം പുത്തന്പാലത്തുവെച്ചാണ് ആക്രമണം നടന്നത്. ഓട്ടോയില്‍ വന്ന വിളവൂര്‍ക്കല്‍ സ്വദേശി ശ്യാമിനെ ആക്രമിച്ച കേസിലാണ് ഇരുവരും പിടിയിലായത്. ശ്യാമിനോടുള്ള മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.
ശംഖുംമുഖം എ.സി.പി ഡി.കെ പൃഥിരാജിനെ നിര്‍ദേശപ്രകാരം പേട്ട എസ്.എച്ച്.ഒ റിയാസ് രാജ, എസ്.ഐ രതീഷ്, എ.എസ്.ഐ വിനോദ്, സി.പി.ഒമാരായ രാജാറാം, ഷമി, വിനോദ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.