CLOSE

ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് തീപിടിച്ചു

Share

ഇടുക്കി: ചേറ്റുകുഴിക്ക് സമീപം ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് തീ പിടിച്ചു. വണ്ടി ഓടിച്ചു കൊണ്ടിരുന്ന ഉടമസ്ഥന്‍ നെറ്റിത്തൊഴു സ്വദേശി വില്‍സണ്‍ വര്‍ഗീസ് അത്ഭുതകരമായി രക്ഷപ്പെട്ടു. സ്‌കൂട്ടര്‍ ഓടിച്ചു പോകുന്നതിനിടയില്‍ അമിതമായി പുക വരുന്നത് ശ്രദ്ധയില്‍ പെട്ട ഓട്ടോറിക്ഷ ഡ്രൈവറാണ് ഇക്കാര്യം പറഞ്ഞത്. ഇതോടെ വില്‍സണ്‍ വണ്ടി നിര്‍ത്തി പരിശോധന നടത്തുന്നതിനിടയിലാണ് വണ്ടിയില്‍ നിന്നും തീ ഉയര്‍ന്നത്. ഒന്നര ലക്ഷത്തിലധികം കിലോമീറ്റര്‍ ഓടിയ സ്‌കൂട്ടറാണ് കത്തി നശിച്ചത്. കാലപ്പഴക്കമാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published.