CLOSE

കോടിയേരിയുടെ അഭയ വാഗ്ദാനം ഏറ്റില്ല: വീടില്ലാത്തവര്‍ക്കാണ് അഭയം നല്‍കേണ്ടതെന്ന് തിരിച്ചടിച്ച് കെ.വി തോമസ്

Share

കൊച്ചി: സി.പി.എമ്മിലേക്ക് തന്നെ സ്വാഗതം ചെയ്ത കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി കെ.വി തോമസ്. രാഷ്ട്രീയ അഭയം നല്‍കാമെന്ന കോടിയേരിയുടെ പ്രസ്താവനക്ക് വീടില്ലാത്തവര്‍ക്കാണ് അഭയം നല്‍കേണ്ടതെന്നും തനിക്ക് വീടുണ്ടെന്നും കെ.വി തോമസ് തിരിച്ചടിച്ചു.

താന്‍ ഇപ്പോഴും കോണ്‍ഗ്രസ് വീട്ടില്‍ തന്നെയാണുള്ളതെന്നും സ്വന്തം വീട്ടില്‍ നില്‍ക്കുന്നതിന് എന്തിനാണ് അപമാനം തോന്നുന്നതെന്നും അദ്ദേഹം ചോദിച്ചു. ‘കോണ്‍ഗ്രസില്‍ പദവികളില്ലെങ്കിലും സാരമില്ല. പദവികളെന്ന് പറയുന്നത് കസേരയും മേശയുമാണ്. അതുമാറ്റി സ്റ്റൂള് തന്നാലും കുഴപ്പമില്ല. കോണ്‍ഗ്രസിലെ സ്ഥാനങ്ങള്‍ മാറ്റുന്നത് സംബന്ധിച്ച് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പാര്‍ട്ടി അദ്ധ്യക്ഷയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. മാധ്യമ വാര്‍ത്തകള്‍ മാത്രമാണ് മുന്നിലുള്ളത്. അതിനാല്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ല’, കെ.വി തോമസ് പറഞ്ഞു.

Leave a Reply

Your email address will not be published.