CLOSE

പോലീസ് രാത്രി വീട്ടില്‍ നിന്ന് കൊണ്ടുപോയ പോക്‌സോ കേസ് പ്രതി വഴിയരികില്‍ മരിച്ച നിലയില്‍: കസ്റ്റഡിയിലെടുത്തില്ലെന്ന് പോലീസ്

Share

കോഴിക്കോട്: പോലീസ് വന്ന് വിളിച്ചിറക്കികൊണ്ടുപോയ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. കോഴിക്കോട് ചെറുവണ്ണൂരിലാണ് സംഭവം. ബി.സി. റോഡില്‍ നാറാണത്ത് വീട്ടില്‍ ജിഷ്ണു (28) ആണ് മരിച്ചത്. പോക്സോ പരാതിയിലാണ് ജിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇന്നലെ രാത്രിയാണ് നല്ലളം പൊലീസ് വീട്ടില്‍ എത്തി ജിഷ്ണുവിനെ കൂട്ടികൊണ്ട് പോയത്. പിന്നീട്, രാത്രി ഒമ്ബതരക്ക് വഴിയരികില്‍ അത്യാസന്ന നിലയില്‍ ജിഷ്ണുവിനെ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം, ജിഷ്ണുവിനെ കസ്റ്റഡിയിലെടുത്തില്ലെന്നാണ് നല്ലളം പോലീസ് പറയുന്നത്.

Leave a Reply

Your email address will not be published.