തഞ്ചാവൂര്‍: തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ ഉത്സവത്തിനിടയില്‍ ഷോക്കേറ്റ് 11 പേര്‍ക്ക് ദാരുണാന്ത്യം. ഉത്സവത്തിന് ഇടയില്‍ രഥം വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 10 പേര് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നാല് പേരുടെ നില ഗുരുതരമാണ്. കാളിമേട് ക്ഷേത്രത്തിലെ ചിത്തിര ഉത്സവത്തിനിടയിലാണ് അപകടം. 94-ാമത് അപ്പര്‍ ഗുരുപൂജ ചടങ്ങുകള്‍ക്കായി സമീപ പ്രദേശങ്ങളില്‍ നിന്നും ഇവിടേക്ക് ആളുകള്‍ എത്തിയിരുന്നു.