CLOSE

വന്‍ കഞ്ചാവ് വേട്ട: 50 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

Share

തിരുവനന്തപുരം: തലസ്ഥാനത്ത് വന്‍ കഞ്ചാവ് വേട്ട. 50 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. ബീമാപള്ളി സ്വദേശികളായ ഫഹദ്, സഹീര്‍ എന്നിവരാണ് പിടിയിലായത്. വിഴിഞ്ഞത്ത് കാറില്‍ കഞ്ചാവ് ഒളിപ്പിച്ച് കടത്തുന്നതിനിടെയാണ് സംഭവം. സിറ്റി നാര്‍കോട്ടിക് ടീമിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെടുത്തത്.

ഇന്നലെയും തലസ്ഥാനത്ത് കഞ്ചാവ് വേട്ട നടന്നിരുന്നു. വാഹന പരിശോധനയ്ക്കിടെ രണ്ടു പേരെ കഞ്ചാവുമായി പോലീസ് പിടികൂടിയിരുന്നു. കടയ്ക്കാവൂര്‍ ആനത്തലവട്ടം വിളയില്‍ വീട്ടില്‍ ജിത്തുലാല്‍ (21) ആനത്തലവട്ടം വയ്യമ്ബള്ളി വീട്ടില്‍ കിരണ്‍ ജോയ് (21) എന്നിവരാണ് പിടിയിലായത്. മോട്ടോര്‍ സൈക്കിളില്‍ കടത്തിയ രണ്ടു കിലോ ഇരുന്നൂറ് ഗ്രാം കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്.

Leave a Reply

Your email address will not be published.