CLOSE

വിജയ് ബാബുവിന്റെ അറസ്റ്റിന് സാധ്യത; പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിന് കേസെടുത്തു

Share

കൊച്ചി: ബലാത്സംഗ കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റിന് സാധ്യത. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്ത് പറയാനാകില്ലെന്നും പോലീസ് വ്യക്തമാക്കി. അതിനിടെ ഫെയ്സ്ബുക്ക് ലൈവില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ കേസെടുത്തു.

ഗുരുതര വകുപ്പുകളാണ് വിജയ് ബാബുവിനെതിരെ ചുമത്തിയിരിക്കുന്നത്. സിനിമാനടിയായ പരാതിക്കാരി 22നാണ് പരാതിയുമായി പോലീസിനെ സമീപിക്കുന്നത്. സിനിമയില്‍ കൂടുതല്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി കൊച്ചിയിലെ ഫ്‌ളാറ്റില്‍ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. തുടര്‍ന്ന് ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

Leave a Reply

Your email address will not be published.